Friday, November 7, 2014

മഞ്ചേശ്വരം ഉപജില്ല വിദ്യാരംഗം കലാ സാഹിത്യോല്‍സവം - ഗവ : ഹയര്‍ സെക്കന്ററി സ്കൂള്‍ ബേക്കൂരിന് ഓവറോള്‍ കിരീടം

വിജയികളായ കുട്ടികള്‍ അദ്ധ്യാപകര്‍ക്കൊപ്പം


മംഗല്‍പാടി ഹൈസ്കൂളില്‍ വെച്ചു നടന്ന ഈ വര്‍ഷത്തെ വിദ്യാരംഗം കലാ സാഹിത്യോല്‍സവത്തില്‍ LP, UP, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ മികച്ച വിജയം നേടി GHSS ബേക്കൂര്‍ ഓവറോള്‍ കിരീടം നേടി. മലയാളം വിഭാഗത്തില്‍ ഉപന്യാസരചന,കഥാരചന കവിതാരചന,പുസ്തകാസ്വാദനം, UP, ഹൈസ്കൂള്‍ നാടന്‍പാട്ട്, സാഹിത്യക്വിസ് എന്നിവയിലും കന്നട വിഭാഗത്തില്‍ ഉപന്യാസം പുസ്തകാസ്വാദനം, ചിത്രരചന എന്നിവയിലും LP വിഭാഗം കടങ്കഥയിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ വിജയം കൈവരിച്ചു.സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്‌മിസ്ട്രസ്  ശ്രീമതി ഉഷാദേവി അന്തര്‍ജനം സര്ട്ടിഫിക്കറ്റ് വിതരണം ചെയ്തു.വിജയികളായവരെ സ്കൂള്‍ പി.ടി.എ പ്രത്യേകം അഭിനന്ദിച്ചു.

ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് അര്‍ഹത നേടിയ UP  നാടന്‍ പാട്ട്
ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് അര്‍ഹത നേടിയ മുഹമ്മദ് മുഹ്സിന്‍
(മലയാളം ഉപന്യാസം)

ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് അര്‍ഹത നേടിയ മാഗസിന്‍



No comments:

Post a Comment