Tuesday, January 20, 2015

റണ്‍ - കേരള - റണ്‍





ബേക്കൂര്‍: ദേശീയഗെയിംസിനോടനുബന്ധിച്ച് റണ്‍ കേരള റണ്‍ വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. കൃത്യം 10.30ന് പഞ്ചായത്ത് മെമ്പര്‍ സുജാത ഷെട്ടി ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ എസ്. എം. സി ചെയര്‍മാന്‍ ശ്രീ മുഹമ്മദ് അന്തു അധ്യക്ഷനായി .ശ്രീ പ്രതാപചന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂട്ടയോട്ടത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കെടുത്തു. ബാന്റ് മേളത്തിന്റെ അകമ്പടി കൂട്ടയോട്ടത്തിന് മിഴിവേകി.

No comments:

Post a Comment